കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചതായി കണ്ടെത്തൽ. സ്കൂളുകൾക്ക് എതിരെ കേസ് എടുക്കാൻ അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ്. ജില്ലയിലെ ഇരുപതോളം സ്കൂളുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് തീരുമാനം. അനുമതിക്കായി സർക്കാരിന് റിപ്പോർട്ട്‌ സമർപ്പിച്ചു. യൂണിഫോം, പാഠപുസ്തകങ്ങൾ,ഉച്ചഭക്ഷണം തുടങ്ങിയവയിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മറ്റ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പേരിൽ ചില സ്കൂളുകൾ വ്യാജ രേഖ ഉണ്ടാക്കി. ഹാജർ പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ച ഭക്ഷണ രജിസ്റ്റർ എന്നിവയിലും വൻ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വ്യാജ മേൽവിലാസത്തിൽ ഉള്ള കുട്ടികൾ പോലും ഹാജരായതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ ക്ലാസ്സ് അധ്യാപകർക്ക് എതിരെയും പ്രധാന അധ്യാപകർക്ക് എതിരെയും കേസ് എടുക്കും. തലശേരിയിലുള്ള സ്‌കൂളിൽ ഒരു ക്ലാസിൽ മാത്രം 19 കുട്ടികളെയാണ് അധികമായി ചേർത്തത്. ചില വിദ്യാർഥികളെ കാസർഗോഡ് ജില്ലയിൽ നിന്നും കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കടമെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സമ്മർദം കൊണ്ടാണ് വ്യാജ രേഖയുണ്ടാക്കിയതെന്നാണ് അധ്യാപകർ പറയുന്നത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ എട്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...