പന്തളം : ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനശാലയിലേക്കു വിദേശമദ്യവുമായെത്തിയ ലോറി മറിഞ്ഞു. മദ്യക്കുപ്പികളെല്ലാം സുരക്ഷിതമാണെന്നാണു പ്രാഥമിക നിഗമനം. ഇന്നുച്ചക്ക് ഒന്നരയോടെ മാവേലിക്കര റോഡില്‍ കുന്നിക്കുഴി മുക്കിലുള്ള വില്പനശാലയ്ക്കു മുമ്പിലാണു സംഭവം.
ഇവിടെ മദ്യവുമായെത്തിയ ലോറിയാണു മറിഞ്ഞത്. മദ്യവുമായി വന്ന മറ്റൊരു ലോറി വില്പനശാലയുടെ വളപ്പില്‍ മദ്യമിറക്കാന്‍ കയറ്റിയതിനാല്‍ ഈ വാഹനം വഴിയരികിലേക്ക് ഒതുക്കിയിടാന്‍ ശ്രമിക്കവേയാണു മറിഞ്ഞത്. കോണ്‍ക്രീറ്റ് ചെയ്യാതെയിട്ടിരുന്ന ഓടയുടെ തിട്ടയിടിഞ്ഞതാണ് ലോറി മറിയാന്‍ കാരണം.