പന്തളം : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പന്ത്രണ്ടു കരകളിൽ നിന്നുമുള്ള ആയിരകണക്കിന് ഭക്തജനങ്ങൾ ചേർന്ന് പന്തളം മഹാദേവ സന്നിധിയിൽ ലക്ഷ ദീപാർച്ചന നടത്തി. വൈകിട്ട് 6 മണി മുതൽ ആരംഭിച്ച ദീപാർച്ചനയിൽ വിളക്ക് തെളിയിച്ച് ആയിരങ്ങള്‍ സായൂജ്യമടഞ്ഞു.
തുടർന്ന് ഞെട്ടൂർ ശ്രീദുർഗ തിരുവാതിര ട്രൂപ്പ് അവതരിപ്പിച്ച നൃത്ത വിരുന്നും രാത്രി 10 മുതൽ കുമ്പനാട് ശ്രീദേവി വിലാസം കഥകളിയോഗം അവതരിപ്പിച്ച കഥകളിയും അരങ്ങേറി. രാത്രി 12 മണി മുതൽ ശിവരാത്രി വിശേഷാല്‍ പൂജകൾ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ ശംഭു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.
ലക്ഷ ദീപാർച്ചനയ്ക്ക് മഹാദേവ ഹിന്ദു സേവാസമിതി പ്രസിഡന്റ് എസ്. കൃഷ്ണകുമാർ സെക്രട്ടറി കെ. ഗോപിനാഥൻ എന്നിവർ നേതൃത്വം നൽകി.
ചിത്രം – സോപാനം ശ്രീകുമാര്‍