ഉത്ഘാടനം കഴിഞ്ഞിട്ടും ബസ്‌ സ്റ്റാന്റ് തുറന്നു നല്‍കാതെ പന്തളം നഗരസഭ

For full experience, Download our mobile application:
Get it on Google Play

പന്തളം : സ്വാമി അയ്യപ്പന്റെ പേരില്‍ അറിയപ്പെടുന്ന പന്തളം നഗരസഭാ ബസ്‌ സ്റ്റാന്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര മന്ത്രി ഉത്ഘാടനം നിര്‍വ്വഹിച്ചിട്ടും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. പന്തളം നഗരസഭ ബി.ജെ.പി ഭരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷമാണ്‌ കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍ ബസ്‌ സ്റ്റാന്റ് ഉത്ഘാടനം ചെയ്തത്. 2023 ഓഗസ്റ്റ് 17നായിരുന്നു സ്റ്റാന്റ് നിര്‍മ്മാണ ഉത്ഘാടനം നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടായ 40 ലക്ഷം, പ്ലാന്‍ ഫണ്ട് 22 ലക്ഷം, സര്‍ക്കാര്‍ വിഹിതമായ 12 ലക്ഷം ഉള്‍പ്പെടെ 81.5 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. മുന്‍ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമഫലമായാണ്‌ ബസ്‌ സ്റ്റാന്റിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്.

കാത്തിരിപ്പ് കേന്ദ്രം, ഇരിപ്പിടങ്ങള്‍, സ്റ്റാളുകള്‍ എന്നിവയും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. നഗരസഭാ ബസ്‌ സ്റ്റാന്റിന്റെ പ്രവേശന വഴിയും കവാടവും സമീപത്തെ കെ.എസ്.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റില്‍ നിന്ന് നഗരസഭ ഏറ്റെടുത്ത ഭൂമിയിലാണ്. നിരവധി കടമ്പകള്‍ കടന്നാണ് നഗരസഭ ഭൂമി ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആര്‍.റ്റി.എ അനുമതി വൈകുന്നതിനാലാണ് സ്റ്റാന്റ് തുറന്നു കൊടുക്കാന്‍ വൈകുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. സ്റ്റാന്റ് തുറന്നു നല്‍കാത്തതുമൂലം പൊതുജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കും വര്‍ധിക്കുന്നു. ബി.ജെ.പി ഭരണത്തിലെ കഴിവുകേടാണ് സ്റ്റാന്റ് തുറന്നു നല്‍കാത്തതിന് കാരണം എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്റ്റാന്റ് വെറും കാഴ്ചവസ്തുവായി മാത്രം കാണേണ്ടി വന്നതില്‍ വലിയ പ്രതിഷേധത്തിലാണ് പന്തളത്തുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...