പന്തളം : പന്തളം ഉപജില്ല സ്കൂൾ കലോത്സവം തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. കലോത്സവം നിയമസഭ ഡെപ്പ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപാകുമാർ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കലാ മത്സരങ്ങൾ ഫോക് ലോർ അക്കാദമി അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ് രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ വെെസ് ചെയർപേഴ്സൺ യു രമ്യ, പന്തളം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്മരായ ബെന്നി മാത്യൂ, കെ സീന, അഡ്വ. ജെ.രാധകൃഷ്ണൻ ഉണ്ണിത്താൻ, പന്തളം നഗരസഭ കൗൺസിലര്‍മാരായ കെ.ആർ,വിജയകുമാർ, കെ ആർ രവി, സുനിത വേണു, പുഷ്പലത, സൗമ്യ സന്തോഷ്, പി.ടി എ പ്രസിഡണ്ട് ടി എം പ്രമോദ് കുമാർ, എസ് എം സി ചെയർമാൻ കെ എച്ച് ഷിജു, പന്തളം ബി പി സി കെ ജി പ്രകാശ് കുമാർ, വിനോദ് മുളമ്പുഴ, എം ജി ബിജു കുമാർ, ഇ കെ മണികുട്ടൻ, സി സുദർശന പിള്ള എന്നിവർ സംസാരിച്ചു.
പന്തളം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഉഷ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ വിഭു നാരായണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വർണ്ണാഭമായ സാംസ്ക്കാരിക ഘോഷയാത്ര നടന്നു. അഞ്ച് വേദികളിലായി 2200 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം
ചൊവ്വാഴ്ച സമാപിക്കും. വെെകിട്ട് 5.30 ന് നടക്കുന്ന സമാപന സമ്മേളനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പോൾ രാജൻ ഉദ്ഘാടനം ചെയ്യും. പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അച്ചൻ കുഞ്ഞ് ജോൺ അദ്ധ്യക്ഷത വഹിക്കും. തുമ്പമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോണി സഖറിയ സമ്മാന വിതരണം നടത്തും.