ചെങ്ങന്നൂർ: എക്സ് സർവ്വീസ് ലീഗ് മുൻ സംസ്ഥാന ട്രഷറാർ പാണ്ടനാട് നോർത്ത് ചാക്കപ്പറമ്പിൽ മേടയിൽ ജേക്കബ് വർഗീസ് (മോനച്ചൻ 75) നിര്യാതനായി. സംസ്കാരം പിന്നീട്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെ.എസ്.ആർ.ടി.സിക്കു സമീപമുള്ള പെട്രോള്‍ പമ്പിൽ നിന്നും കാറുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഹൃദയാഘാതം സംഭവിച്ചാണ് മരിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ എതിർ വശമുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പരേതൻ പാണ്ടനാട് നോർത്ത് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ട്രസ്റ്റിയാണ്. ഭാര്യ – ഓതറ പുന്നക്കാട് ജോളി. മക്കൾ – ജൂലി, ജ്യോതി, ജിഷ, ജെസ്റ്റിൻ. മരുമക്കൾ – സുനിൽ, ജോയി, സിബി, മേഴ്സി.