ചെങ്ങന്നൂര്‍ : രാഷ്ട്രപിതാവ് മഹാത്മജിയുടെ 152-ാം ജന്മദിനം ഇന്നലെ രാവിലെ പാണ്ടനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറമ്പത്തൂര്‍ പടി ജംഗ്ഷനില്‍ വച്ച് സമുചിതം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് സണ്ണി പുഞ്ച മണ്ണില്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വക്കേറ്റ് ഹരി പാണ്ടനാട് ഉദ്ഘാടനം ചെയ്തു ജയ്സണ്‍ ചാക്കോ, പ്രദീപ് മഴുവഞ്ചേരി, ജോജി പിണ്ഡ്രംകോട്ട്, ജെയിംസ് തെച്ചേരിയില്, ജോമോന്, ടി.ഡി മാത്യു, സെബാസ്റ്റ്യന്‍, പഞ്ചായത്ത് മെമ്പര്‍മാരായ അമ്മാളു കുട്ടി, ജോളി ജോസഫ്, ശ്രീധരന് മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു.
പാണ്ടനാട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി മഹാത്മാജിയുടെ 152-ാം ജന്മദിനം ആചരിച്ചു
RECENT NEWS
Advertisment