പന്നിയങ്കര ടോൾ പിരിവിൽ നിന്നും സ്വകാര്യ ബസുകളെ തൽകാലത്തേക്ക് ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്നിയങ്കര ടോൾ പിരിവിൽ നിന്നും സ്വകാര്യ ബസുകളെ തൽകാലത്തേക്ക് ഒഴിവാക്കി. ഈ മാസം അഞ്ച് വരെ ടോൾ പിരിക്കുന്നതിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ബസ് ഉടമകൾ അറിയിച്ചു. നെന്മാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രാദേശിക ഇളവിന്റെ കാര്യത്തിൽ ചർച്ച തുടരാനും സംഘടനകൾ തീരുമാനിച്ചു. അതേസമയം പുതിയ സാമ്പത്തിക വര്‍ഷം വിവിധ മേഖലകളില്‍ നികുതി വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിനൊപ്പം രാജ്യമെങ്ങും ദേശീയ പാതയിലും ടോൾ നിരക്ക് കൂട്ടി.

ഇന്ന് മുതല്‍ 10 രൂപ മുതല്‍ 65 രൂപ വരെയാണ് അധികം നല്‍കേണ്ടത്. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍കേന്ദ്രത്തില്‍ ഒരു ശതമാനം മുതല്‍ രണ്ടുശതമാനം വരെ വീണ്ടും നിരക്ക് വര്‍ധന. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ ചെറുവാഹനങ്ങളൊഴിച്ചുള്ളവെയ്ക്കെല്ലാം നിരക്ക് കൂടി. വാളയാര്‍, പാലിയേക്കര ടോള്‍പ്ലാസകളേക്കാള്‍ പന്നിയങ്കരയില്‍ നിരക്ക് കൂടുതലായതിനെത്തുടര്‍ന്ന് പ്രതിഷേധം നിലനില്‍ക്കെയാണ് വീണ്ടുമുള്ള വര്‍ധന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...