ഓമല്ലൂര്‍ : പന്ന്യാലി ഗവണ്‍മെന്റ് യുപി സ്‌കൂളിന് സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചു നിര്‍മ്മിക്കുന്ന പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി അധ്യക്ഷ എലിസബത്ത് അബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സാജു കൊച്ചുതുണ്ടില്‍, ബ്ലെസന്‍ ടി അബ്രഹാം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജേഷ്, സ്‌കൂള്‍ പ്രഥമാധ്യാപിക എം.കെ. ത്രിജയകുമാരി, സ്‌കൂള്‍ വികസന സമിതി അധ്യക്ഷന്‍ ജെ.കെ.സി ജോര്‍ജ്, വികസന സമിതി അംഗങ്ങളായ തോമസുകുട്ടി ഈശോ, തോമസ് സ്റ്റീഫന്‍, ജോണ്‍ തോമസ്, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരീഷ് കുമാര്‍, അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇ ബാബുരാജ്, അസിസ്റ്റന്‍ഡ് എന്‍ദിനിയര്‍ മെജോ എന്നിവര്‍ പങ്കെടുത്തു.
പന്ന്യാലി ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് തുടക്കമായി
RECENT NEWS
Advertisment