ദില്ലി : കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. കേസ് വിധി പറയാൻ വേണ്ടി മാറ്റി. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് വാദം പൂർത്തിയായത്. എൻഐഎയുടെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്.
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് : സുപ്രീം കോടതിയിൽ വാദം പൂർത്തിയായി, വിധി പറയാൻ മാറ്റി
RECENT NEWS
Advertisment