മുടിയുടെ ആരോ​ഗ്യത്തിനായി മുട്ട കൊണ്ടുള്ള മൂന്ന് തരം ഹെയർ പാക്കുകൾ

For full experience, Download our mobile application:
Get it on Google Play

പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള സൂപ്പർഫുഡാണ് മുട്ട. ഇതിലെ പ്രധാന ചേരുവയായ പ്രോട്ടീനുകൾ നമ്മുടെ ചർമ്മത്തിന് മാത്രമല്ല മുടിയിഴകൾക്കും ഒട്ടനേകം ഗുണങ്ങൾ നൽകുന്നു. അവശ്യധാതുക്കളായ സെലീനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോ​ഗ്യത്തിനായി മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം.

ഒന്ന്
മുട്ട, തേൻ, ഒലിവ് ഓയിൽ, പാൽ എന്നിവ യോജിപ്പിച്ച ശേഷം മാറ്റിവയ്ക്കുക. ശേഷം തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുക. ഇതിലെ പ്രോട്ടീൻ മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. മുട്ടയുടെ വെള്ള ഉപയോ​ഗിക്കുന്നത് തലയോട്ടി വൃത്തിയാക്കുകയും മുടി ശക്തിപ്പെടുത്തുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും താരനെ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

രണ്ട്
രണ്ട് ടീസ്പൂൺ ബദാം ഓയിൽ പേസ്റ്റ്, 4 ടേബിൾസ്പൂൺ മുട്ടയുടെ വെള്ള, ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ കലർത്തി നന്നായി മിക്സ് ചെയ്ത് ഹെയർ മാസ്ക് തയ്യാറാക്കുക. മുടിയിലും തലയോട്ടിയിലും ഈ മാസ്ക് പുരട്ടി മസാജ് ചെയ്യുക. ഉണങ്ങി കഴിഞ്ഞാൽ ഷാംപൂ ഉപയോഗിച്ച് കഴുകുക. ബദാമിൽ വിറ്റാമിൻ ബി -7 അല്ലെങ്കിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാൽ ബദാം ഓയിൽ മുടിയുടെയും നഖങ്ങളുടെയും ആരോഗ്യവും കരുത്തും നിലനിർത്താൻ സഹായിക്കുന്നു.

മൂന്ന്
മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ഫാറ്റി ആസിഡുകളും എ, ഡി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങൾ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ രണ്ട് മുട്ടയുടെ മഞ്ഞക്കരു, 2 ടേബിൾസ്പൂൺ തെെര് എന്നിവ ചേർത്ത് നന്നായി പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം തലയോട്ടിയിലുടനീളം പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...