പ്രതിരോധശേഷി കൂട്ടാൻ മസാല ചായ

For full experience, Download our mobile application:
Get it on Google Play

ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ശരീരഭാരം കുറയ്ക്കാനും ചര്‍മ സംരക്ഷണത്തിനും ചീത്ത കൊഴുപ്പ് അടിയുന്നത് തടയാനും ചായ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പലതരത്തിലുള്ള ചായകളുണ്ട്. ഇനി മുതൽ വെെകുന്നേരങ്ങളിൽ ഇഞ്ചിയും ഏലയ്ക്കയും ​ഗ്രാമ്പുവും എല്ലാം ചേർത്ത കിടിലനൊരു ചായ കുടിച്ചാലോ. പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും മസാല ചായ ഏറെ നല്ലതാണ്. രുചികരമായി മസാല ചായ ഈസിയായി തയ്യാറാക്കാം.

വേണ്ട ചേരുവകൾ

വെള്ളം അരക്കപ്പ്
പാൽ 2 കപ്പ്
ഏലയ്ക്ക 6 എണ്ണം
കറുവപ്പട്ട ഒന്നര കഷ്ണം
ഗ്രാമ്പൂ 4 എണ്ണം
ഇഞ്ചി 1 കഷ്ണം
ചായപ്പൊടി 2 ടീസ്പൂൺ
പഞ്ചസാര 2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ​ഗ്രാമ്പു, ഏലയ്ക്ക, ഇഞ്ചി, കറുവപ്പട്ട എന്നിവ ചതച്ചിടുക. മസാല കൂട്ട് തിളക്കാൻ തുടങ്ങുമ്പോൾ ചായപ്പൊടിയും ചേർക്കുക. നന്നായി തിളച്ചതിനു ശേഷം പാലും ചേർത്ത് തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് പഞ്ചസാരയും ചേർത്ത് നന്നായി വീണ്ടും തിളപ്പിച്ച് എടുക്കുക. ശേഷം അരിച്ചെടുക്കുക. ചൂടോടെ മസാല ചായ കുടിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...