Thursday, July 3, 2025 6:36 pm

മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും എന്‍.ഐ.എയുടെ അര്‍ബന്‍ മാവോയിസ്റ്റ്‌ ലിസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഉള്ളവരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള മുപ്പതോളം പേരെ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന് വിലയിരുത്തി എന്‍.ഐ.എ ലിസ്റ്റ് തയ്യാറാക്കി. കഴിഞ്ഞയാഴ്ച കോഴിക്കോട്ടുനിന്നു കസ്റ്റഡയിലെടുത്ത മൂന്ന് പേരോടും ഈ ലിസ്റ്റ് കാണിച്ച് ഇവരുമായുള്ള ബന്ധം അന്വേഷിച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. കേരളത്തിന്റെ സാമൂഹിക ഇടങ്ങളില്‍ സജീവമായി ഇടപെടുന്ന പലരും ഇവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ചോദിച്ചറിയുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് അലനും താഹയും പിടിയിലായതോടെയാണ് ഇങ്ങനെ ലിസ്റ്റുണ്ടാക്കി അര്‍ബന്‍ മാവോയിസ്റ്റുകള്‍ക്കെതിരേ എന്‍.ഐ.എ നടപടി ശക്തമാക്കാനൊരുങ്ങുന്നത്. കഴിഞ്ഞയാഴ്ച കസ്റ്റഡിയിലായവരും അര്‍ബന്‍ മാവോയിസ്റ്റകളാണ് എന്നാണ് സംഘം വിലയിരുത്തപ്പെടുന്നത്.
ഇവരുടെ ചോദ്യം ചെയ്യലും പൂര്‍ത്തിയായിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍.ഐ.എ കൊച്ചി യൂണിറ്റിലേക്ക് വിളിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കോഴിക്കോട്ടെ രണ്ട് സ്ഥലങ്ങളിലും വയനാട് വൈത്തിരിയില്‍ വെടിയേറ്റു മരിച്ച സി.പി ജലീലിന്റെ വീട്ടിലുമടക്കം മൂന്നിടങ്ങളിലായിരുന്നു എന്‍.ഐ.എ പരിശോധന നടത്തിയത്. പരിശോധനയില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ഗ്രൂപ്പിലേക്കുള്ള വഴി കാണിച്ച് കൊടുത്തതും സംഘടനയില്‍ അംഗമാക്കിയതും കസ്റ്റഡിയിലായ വിജിത്തും കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷും ആണെന്നാണ് എന്‍.ഐ.എ പറയുന്നത്. സംഘടനയുടെ യോഗങ്ങളും മറ്റും കോഴിക്കോട് കേന്ദ്രമാക്കി ഇപ്പോഴും സജീവമാകുന്നുവെന്ന വിവരവും സംഘത്തിന് ലഭിക്കുന്നുണ്ട്.

ലോക്ക്ഡൗണ്‍ കാലത്ത് ചില വീടുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം സജീവമാകുന്നുണ്ട് എന്ന ഇന്റലിജന്‍സ് നിര്‍ദേശവും ലഭിച്ചിരുന്നു. പാണ്ടിക്കാട്ടെ സി.പി. ജലീലിന്റെ വീട്ടിലടക്കം പരിശോധന നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. വയനാട് സ്വദേശികളായ വിജിത്ത് വിജയന്‍, എല്‍ദോ വില്‍സണ്‍, അഭിലാഷ് പടച്ചേരി എന്നിവരെയായിരുന്നു എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും കൊച്ചി എന്‍.ഐ.എ യൂണിറ്റില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനും ആവശ്യപ്പെട്ടിണ്ട്. യു.എ.പി.എ കേസില്‍ അറസ്റ്റിലായി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അലന്‍ ഷുഹൈബിനും, താഹ ഫസലിനും ഒപ്പമുണ്ടായിരുന്ന ഉസ്മാന്‍ എന്നയാളുടെ ബന്ധത്തെ കുറിച്ചും ഇവരോട് ചോദിച്ചറിഞ്ഞിരുന്നു. നിരോധിത സംഘടനയുടെ യോഗവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനിടെയാണ് അലനേയും താഹയേയും അറസ്റ്റ് ചെയ്തത് എന്നാണ് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...