ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. പപ്പായയിലെ ഫൈറ്റോകെമിക്കലുകളും ശക്തിയേറിയ എൻസൈമുകളുമാണ് ചർമ്മത്തിന് തിളക്കം നൽകുകയും പാടുകൾ കുറയ്ക്കുകയും ചെയ്യുന്നത്. ചർമ്മത്തെ മൃദുവാക്കാനും ചെറുപ്പമുള്ളതാക്കാനും ഇതിലെ ഘടകങ്ങൾ സഹായിക്കും. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾക്ക് വീക്കം കുറയ്ക്കാൻ കഴിയും.
പ്രോട്ടീൻ അലിയിക്കുന്ന പപ്പെയ്ൻ പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും കാണാം. ഈ ഉൽപ്പന്നങ്ങൾ മുഖക്കുരു കുറയ്ക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ അടഞ്ഞേക്കാവുന്ന ചത്ത ചർമ്മകോശങ്ങളെ നീക്കം ചെയ്യുന്നു. ചർമ്മത്തിൽ അടിഞ്ഞുകൂടുകയും ചെറിയ മുഴകൾ രൂപപ്പെടുകയും ചെയ്യുന്ന കേടായ കെരാറ്റിൻ നീക്കം ചെയ്യാനും പപ്പൈന് കഴിയും. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പപ്പായ രണ്ട് രീതിയിൽ ഉപയോഗിക്കാം.
ഒന്ന്…
വരണ്ട ചർമ്മത്തെ മികച്ചതാക്കാനും ജലാംശം നൽകി തിളക്കം നൽകാനും ഈ പായ്ക്ക് അനുയോജ്യമാണ്. തേനിൽ അടങ്ങിയ ആന്റിമൈക്രോബയൽ ഇഫക്റ്റുകൾ പപ്പായയുമായി കലരുമ്പോൾ ഇത് ചർമ്മത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും മൃദുവായ ചർമ്മം നൽകുകയും ചെയ്യുന്നു. ഇടത്തരം വലിപ്പമുള്ള പഴുത്ത പപ്പായയും ഒരു ടീസ്പൂൺ തേനും മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
രണ്ട്…
മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ചർമ്മത്തിൻറെ ഇലാസ്തികത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ സുഷിരങ്ങൾ ശക്തമാക്കുകയും ചർമ്മത്തെ ടോൺ ചെയ്യാനും ഇത് ഉപയോഗപ്രദമാണ്. പഴുത്ത പപ്പായയും മുട്ടയുടെ വെള്ളയും നല്ല പോലെ മിക്സ് ചെയ്ത് കഴുത്തിലും മുഖത്തുമായി ഇടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.