ആരെയും രക്തസാക്ഷികളാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല ; മന്ത്രി ശിവന്‍ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി വീണ് മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ച്‌ രക്തസാക്ഷികള്‍ ആകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി. തെരുവില്‍ തടയാനും കല്ലെറിയാനും കരിങ്കൊടി കാണിക്കാനുമാണെന്ന രൂപത്തില്‍ വാഹനത്തിന് മുന്‍പില്‍ ചാടി വീണ് ആക്രമിക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.’മുഖ്യമന്ത്രിയുടെ വാഹനം നല്ല വേഗതയിലാണ് കടന്നു പോകുന്നത്. മുന്നില്‍ ചാടി വീണാല്‍ വേഗതയില്‍ വരുന്ന വാഹനം ഇടിച്ചു തെറിപ്പിക്കാന്‍ സാധ്യത കൂടുതലാണെന്ന് മന്ത്രി വ്യക്തമാക്കി. ആരെയും രക്തസാക്ഷികളാക്കാന്‍ സര്‍ക്കാരിന് താത്പര്യമില്ല.

അതിനാലാണ് മുഖ്യമന്ത്രിയുടെ യാത്രാ വഴികളില്‍ ഗതാഗതം തടയുന്നത് മന്ത്രി വ്യക്തമാക്കുന്നു. പ്രതിപക്ഷ യുവജന സംഘടനകള്‍ കുറേ ആയി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ സര്‍ക്കാര്‍ അല്ല തീരുമാനിക്കുന്നത് ബ്ലൂ ബുക്കിലെ നിര്‍ദ്ദേശ പ്രകാരമാണെന്നും ശിവന്‍കുട്ടി പറയുന്നു.

കറുത്ത വസ്ത്രങ്ങളും കരിങ്കൊടിയും മുഖ്യമന്ത്രിയുടെ പരിപാടികളില്‍ നിരോധിച്ചതും ബ്ലൂ ബുക്കിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ്. വിഐപിയുടെ സുരക്ഷയ്ക്ക് മാനദണ്ഡം ബ്ലൂബുക്കാണ്. സര്‍ക്കാരിന് ഇതില്‍ ഇല്ല. മുന്‍പ് ഉമ്മന്‍ചാണ്ടിക്കും സുരക്ഷ ഒരുക്കിയിട്ടുണ്ട്. പിന്നെ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം ആക്രമിക്കുന്നത് എന്തിനാണ് ശിവന്‍കുട്ടി ചോദിക്കുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...