സ്‌കൈ ഡൈവിനിടെ പാരച്ച്യൂട്ട് ചതിച്ചു ; പിന്നാലെ 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പട്ടായ : സ്‌കൈ ഡൈവിനിടെ പാരച്ചൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‌ലന്റിലെ പട്ടായയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സ്‌കൈ ഡൈവിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന 33കാരനാണ് തലയിയിച്ച് വീണ് മരിച്ചത്.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ ഒരാൾ മരങ്ങൾക്കിടയിലൂടെ താഴെ വീണ കാര്യം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് പ്രദേശവാസികൾ പൊലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തി പരിശോധിച്ചപ്പോൾ നാതിയയുടെ മരണം സംഭവിച്ചിരുന്നു. ആരോഗ്യ വിദഗ്ദ്ധരെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

പട്ടായ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളിൽ നിന്ന് നിയമവിരുദ്ധമായാണ് ഇയാൾ സ്‌കൈ ഡൈവ് ചെയ്തതെന്ന് അധികൃതർ പറയുന്നു. സ്‌കൈ ഡൈവിന് വേണ്ട അനുമതി ലഭിച്ചിരുന്നില്ല. നാതി ഇതിന് മുമ്പും ഇതേ കെട്ടിയത്തിൽ നിന്ന് സ്‌കൈ ഡൈവ് ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു.തന്റെ കാറിൽ കെട്ടിടത്തിന് സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സ്‌കൈ ഡൈവിന്റെ വീഡിയോ പകർത്താൻ ഏൽപ്പിച്ച ശേഷം കെട്ടിയത്തിന് മുകളിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...