കലഞ്ഞൂർ: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു.
പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ, വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.