പറമ്പിക്കുളം : പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. കോവിഡ് നിബന്ധനങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് വിനോദ സഞ്ചാരികള്‍ക്ക് അനുവാദം നല്‍കുന്നത്.ഒന്നരവര്‍ഷമായി വിനോദ സഞ്ചാരികള്‍ക്ക് അനുവാദമില്ലാതെ തുടര്‍ന്നിരുന്ന പറമ്പിക്കുളം ടൂറിസം മേഖല അടഞ്ഞു കിടക്കുകയായിരുന്നു. http://www.parambikulam.org വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത വിനോദ സഞ്ചാരികള്‍ക്ക് മാത്രമാണ് അനുവാദം നല്‍കുക. ഓരോ വ്യക്തിയും കോവിഡ് പ്രതിരോധ വാക്സിന് ഒന്നെങ്കിലും രണ്ടാഴ്ച മുന്‍പ് എടുത്തിരിക്കണം.
72 മണിക്കൂര്‍ മുമ്പെങ്കിലും ആര്.ടി.പി.സി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കോവിഡ് ബാധിച്ചവര്‍ നെഗറ്റിവായി ഒരുമാസം പിന്നിട്ടിരിക്കണം. വിനോദ സഞ്ചാരികളുടെയും ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും കടുവ സങ്കേതത്തിനകത്തേക്ക് പ്രവേശനമെന്ന് പറമ്പികുളം വൈല്‍ഡ് ലൈഫ് െഡപ്യൂട്ടി ഡയറക്ടര്‍ െവെശാഖ് ശശികുമാര്‍ വ്യക്തമാക്കി. അഞ്ചുപേരടങ്ങുന്ന ഒരു സംഘത്തിന് മൂന്ന് രീതികളിലുള്ള ട്രക്കിങ് നടത്തുവാന്‍ അനുവാദമുണ്ടെന്നും ആളുകള്‍ കൂടുന്ന എല്ലാ സാഹചര്യവും ഒഴിവാക്കി വിനോദ സഞ്ചാരികളെ സ്വീകരിക്കുവാന്‍ പറമ്പിക്കുളം തയാറായെന്നും അദ്ദേഹം വ്യക്തമാക്കി.