ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​യ ര​ണ്ടു വെ​ള്ളമ​യി​ലു​ക​ളെ ര​ക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത : ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ര​ണ്ടു വെ​ള്ളമ​യി​ലു​ക​ളെ ര​ക്ഷപെടുത്തി .പ​ശ്ചി​മ​ ബം​ഗാ​ളില്‍ നാ​ദി​യ ജി​ല്ല​യി​ലെ അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടി​യാ​ണ് മ​യി​ലു​ക​ളെ രാ​ജ്യ​ത്തേ​ക്ക് എത്തിച്ചത് . ബി​എ​സ്‌എഫ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യി​ലു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ബേ​ണ്‍​പു​ര്‍-​മാ​റ്റി​യാ​രി അ​തി​ര്‍​ത്തി ഔ​ട്ട്‌​പോ​സ്റ്റി​ല്‍ പെ​ട്രോ​ളിം​ഗിനിടെയാണ് വ​ന​ത്തി​ലെ മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ര​ണ്ടു പേ​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​ത് ബി​എസ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബാ​ഗു​ക​ള്‍ ഉ​പേ​ക്ഷി​ച്ച്‌ ഇ​വ​ര്‍ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. തുടര്‍ന്നാണ് മ​യി​ലു​ക​ളെ കണ്ടെത്തിയത്. ബാ​ഗി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മ​മാ​യിരുന്നു. തുടര്‍ന്ന് ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​യി​ലു​ക​ളെ വ​നം​വ​കു​പ്പി​ന് കൈ​മാ​റി. മ​യി​ലു​ക​ളെ കോ​ല്‍​ക്ക​ത്ത​യി​ലെ മൃ​ഗ​ശാ​ല​യി​ലേ​ക്കോ നാ​ദി​യ​യി​ലെ ബെ​തു​അ​ദ​ഹ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേക്കോ മാറ്റുമെന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...