പരപ്പനങ്ങാടി: കലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി. പരപ്പനങ്ങാടി ചാപ്പപടിയില്‍ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍ മുസാരി (12) നെയാണ് കാണാതായത്. കൂട്ടുകാരായ അഞ്ചു പേര് ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിരയില്‍പെട്ട കുട്ടികള്‍ അപകടത്തില്‍ പെട്ടെങ്കിലും നാലു പേര് നീന്തി രക്ഷപെട്ടു. മുസാരിയെ കാണാതാവുകയുമായിരുന്നു. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. സ്ഥലം എംഎല്‍എയും പരിസരവാസിയുമായ പി കെ അബ്ദുള്‍റബ്ബ് സ്ഥലത്ത് എത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരിക്കുകയാണ്. പുത്തന്‍കടപ്പുറം ജിഎംഎല്‍പി സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് ഹൈറുന്നിസ. സഹോരങ്ങള്‍: റസ്‌നാബാനു, സിബ്‌നാബാനു.
കലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
RECENT NEWS
Advertisment