കലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: കലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി. പരപ്പനങ്ങാടി ചാപ്പപടിയില്‍ ഇന്ന് വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍ മുസാരി (12) നെയാണ് കാണാതായത്. കൂട്ടുകാരായ അഞ്ചു പേര് ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിരയില്‍പെട്ട കുട്ടികള്‍ അപകടത്തില്‍ പെട്ടെങ്കിലും നാലു പേര് നീന്തി രക്ഷപെട്ടു. മുസാരിയെ കാണാതാവുകയുമായിരുന്നു. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. മത്സ്യത്തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും പോലിസും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. സ്ഥലം എംഎല്‍എയും പരിസരവാസിയുമായ പി കെ അബ്ദുള്‍റബ്ബ് സ്ഥലത്ത് എത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്‍ഘടമായിരിക്കുകയാണ്. പുത്തന്‍കടപ്പുറം ജിഎംഎല്‍പി സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് ഹൈറുന്നിസ. സഹോരങ്ങള്‍: റസ്‌നാബാനു, സിബ്‌നാബാനു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...