Thursday, April 17, 2025 6:53 pm

പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാഗ്വാദവും കയ്യാങ്കളിയും

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: ഭരണ പ്രതിപക്ഷ ഭേദങ്ങളില്ലാതെ തുല്യ ഉത്തരവാദിത്വത്തോടെ ഭരിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ അടിസ്ഥാന ദൗത്യം മറന്ന് പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാഗ്വാദവും കയ്യാങ്കളിയും. 2021 – 2022 ബജറ്റ് ചര്‍ച്ചാ കൗണ്‍സില്‍ യോഗത്തിലാണ് ബജറ്റ് രേഖകള്‍ ഉയര്‍ത്തികാട്ടി ഇടത് ജനകിയ മുന്നണി അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പ്രതിഷേധവുമായി ചെയറിന്റെ മുന്നിലേക്ക് പാഞ്ഞടുത്തത്.

പ്രോജക്‌ട് വര്‍ക്കുകള്‍ രേഖയില്‍ കൃത്യമായി തിട്ടപ്പെടുത്തിയില്ലെന്നും 2019 ലെ ബജറ്റിന്റെ തനി കോപ്പി പകര്‍പ്പ് മാത്രമാണിതെന്നും നിയമപരവും സാങ്കേതികപരവുമായ സംശയങ്ങള്‍ക്ക് മറുപടി പറയണ്ട സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യാഗസ്ഥനെ ബജറ്റ് ചര്‍ച്ച യോഗത്തില്‍ നിന്ന് മാറ്റിനിറുത്തിയെന്നും ആരോപിച്ചാണ് ഇടതു കക്ഷി ലീഡര്‍ ടി. കാര്‍ത്തികേയന്‍, പ്രതിഷേധമുയര്‍ത്തിയത്. ഇത് ചര്‍ച്ചാ യോഗമാണെന്നും അംഗങ്ങളുടെ ആരോഗ്യകരമായ പരാതികള്‍ ഉള്‍കൊള്ളാമെന്നും ഇപ്പോള്‍ പരാതികള്‍ ഉന്നയിക്കുന്നവരടക്കമുള്ള ധനകാര്യ സമിതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണിതെന്നും ചെയര്‍മാന്‍ എ. ഉസ്മാന്‍ മറുപടി പറഞ്ഞെങ്കിലും ഇടത് അംഗങ്ങള്‍ തൃപ്തരായില്ല. അവര്‍ ഇരിപ്പിടം വിട്ട് കെ.സി. നാസര്‍, ഷമേജ് എന്നിവരുടെ നേതൃത്വത്തില്‍ ഇടത് അംഗങ്ങളും ബി.ജെ.പി കക്ഷി നേതാവ് ജയദേവനും ചെയറിന് മുന്നില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

ഇതിനിടെ ഇടത് കക്ഷി ലീഡര്‍ ടി. കാര്‍ത്തികേയന്‍ വൈകിയെത്തിയ സെക്രട്ടറി ഇന്‍ ചാര്‍ജിനോട് സംശയങ്ങള്‍ക്ക് മേല്‍ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സ്ഥിര സമിതി അദ്ധ്യക്ഷ സീനത്ത് ആലിബാപ്പുവിന്റെ പ്രസംഗം തുടര്‍ച്ചയായി മൂന്നു തവണ തടസപ്പെട്ടതോടെ യു.ഡി.എഫ് അംഗങ്ങള്‍ ബഹളം ശക്തമാക്കുകയും ഇടത് അംഗം സമീര്‍ മമ്മിക്കകത്ത് പ്രകോപിതനായി കൈ ഉയര്‍ത്തുകയും ചെയ്തു. ഇത്തരം ശൈലി ശരിയല്ലെന്ന് ഇടത് ലീഡര്‍ കാര്‍ത്തികേയന്‍ തന്നെ പറഞതോടെ രംഗം ശാന്തമാവുകയും സെക്രട്ടറി ഇന്‍ ചാര്‍ജിന്റെ വിശദീകരണത്തോടെ തടസപ്പെട്ട യോഗ നടപടികള്‍ പുനരാരംഭിക്കുകയും ചെയ്തു.

എന്നാല്‍ കഴിവും പരിചയവുമുള്ള അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരിക്കെ കിലയില്‍ നിന്ന് ലഭ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെ ബജറ്റ് തയ്യാറാക്കാന്‍ ഈവന്‍റ് മാനേജ്മെന്റ് സമീപിച്ചതാണ് ബജറ്റിനെ താളം മറിക്കാനും ഭരണ സമിതിയെ നാണം കെടുത്താനും കാരണമാക്കിയതെന്ന് ഇടത് ജനകീയ മുന്നണി ലീഡര്‍ ടി കാര്‍ത്തികേയന്‍ പറഞ്ഞു.

എന്നാല്‍ വികസനം മുന്‍നിര്‍ത്തി അംഗങ്ങള്‍ പറയുന്ന എല്ലാ നിര്‍ദേശങ്ങളും കക്ഷി ഭേദമന്യെ പരിഗണിക്കാന്‍ തയ്യാറായ ഭരണസമിതിക്കുനേരെ എന്തിനാണ് കയ്യാങ്കളിക്ക് മുതിര്‍ന്നതെന്ന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും ജനപ്രതിനിധി സഭയില്‍ പാലിക്കേണ്ട സാമാന്യ മര്യാദ എന്താണെന്ന് അംഗങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിൽ ബധിരയും മൂകയുമായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് പാടത്ത് തള്ളി

0
ലഖ്നൗ: ഉത്തർപ്രദേശിൽ ബധിരയും മൂകയുമായ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത്...

അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ...

0
ആലപ്പുഴ: മദ്യ ലഹരിയിൽ അച്ഛന്‍റെ തല സ്റ്റൂൾ കൊണ്ട് അടിച്ചു പൊട്ടിക്കുകയും...

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മന്ത്രിസഭാ രൂപീകരണത്തിന് ബിജെപിയെ കൂട്ടില്ലെന്ന് എഐഎഡിഎംകെ

0
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മന്ത്രിസഭാ...

കുറ്റിപ്പുറം ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു

0
മലപ്പറം: മലപ്പുറം കുറ്റിപ്പുറം ഭാരതപുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങിമരിച്ചു. ഇന്ന്...