ഷാരോണിൻ്റെ കൊലപാതകം നടത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ല, ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് പങ്ക്?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഷാരോൺ വധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. നാലിടത്തായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

ഷാരോണിൻ്റെ കൊലപാതകത്തിൽ ഗ്രീഷ്‌മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിൻ്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോൺ തുടരുന്നതിൽ വൻ എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിൻ്റെ പങ്ക് അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതേസമയം ഷാരോണിൻ്റെ കുടുംബത്തിൻ്റെ മൊഴിയെടുക്കാൻ രാവിലെ ഒമ്പതുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിൻ്റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിൻ്റെ പിതാവ് പറഞ്ഞിരുന്നു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഷാരോണ്‍ രാജിൻ്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സംശയ മുനകള്‍ കാമുകിയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്മ പതറുകയായിരുന്നു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.

ഷാ​രോ​ണി​നെ​ ​വി​വാ​ഹ​ത്തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്കാ​ൻ പല വിദ്യകളും ഗ്രീഷ്മ നോക്കിയിരുന്നു. ​ജാ​ത​ക​വ​ശാ​ൽ​ ​ആ​ദ്യ​ഭ​ർ​ത്താ​വ് ​വാ​ഴി​ല്ലെ​ന്ന​ ​ജ്യോ​തി​ഷ​ ​പ്ര​വ​ച​നവും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു. എന്നാൽ ഷാരോൺ പിൻമാറാൻ തയ്യാറല്ലായിരുന്നു. ഷാരോൺ ഒഴിയില്ലെന്ന് മനസ്സിലാക്കിയാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മ അന്വഷണ സംഘത്തോട് പറഞ്ഞത്. ഷാ​രോ​ണു​മാ​യു​ള്ള​ ​വി​വാ​ഹ​ത്തി​ന് ​വീ​ട്ടു​കാ​ർ​ ​നേരത്തെ വി​സ​മ്മ​തി​ച്ചിരുന്നു. ഇതോടെ ഗ്രീഷ്മയുടെയും മനസ്സുമാറി. ​പ്ര​ണ​യ​ത്തി​ൽ​ ​നി​ന്നൊ​ഴി​വാ​കാ​ൻ​ ​ഗ്രീ​ഷ്മ​ ​പ​ല​ ​ശ്ര​മ​ങ്ങ​ളും​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഷാ​രോ​ൺ​ പിൻമാറിയില്ല. ഷാരോണിൻ്റെ ആ ഉറച്ച തീരുമാനം അവസാനം സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം രാത്രി ഗ്രീഷ്മയുടെ വീടിന് നേരെ അജ്ഞാതർ കല്ലേറിഞ്ഞു. പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ ശ്രീനിലയം എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനൽച്ചില്ലുകൾ തകർന്നു. യുവതിയുടെ വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. എന്നാൽ കുടുംബം വീടിനുള്ളിലുണ്ടെന്നാണ് സൂചനകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...