പറവൂർ കോടതിയ്ക്ക് 210 വയസ് ; 210 കിലോ കേക്ക് ഒരുക്കി ആഘോഷം

For full experience, Download our mobile application:
Get it on Google Play

പറവൂർ :  എറണാകുളം വടക്കൻ പറവൂരിലെ കോടതിയ്ക്ക് ഇന്ന് ഇരുനൂറ്റിപ്പത്ത് വയസ് തികയുകയാണ്. ഇരുനൂറ്റിപ്പത്ത് കിലോയുളള കേക്കൊരുക്കിയാണ് അഭിഭാഷകരുടെയും ജീവനക്കാരുടെയും ആഘോഷം. ചരിത്രവും പൈത്യകവും പേറുന്ന ഈ കെട്ടിടം പല സിനിമകളിലും കണ്ടിട്ടുണ്ടാകാം. 1811 ലാണ് വടക്കൻ പറവൂ‍ർ കേന്ദ്രീകരിച്ച് കോടതി തുടങ്ങുന്നത്.

തിരുവിതാം കൂർ മഹാറാണിയുടെ വിളംബര പ്രകാരം ആലങ്ങാടും ആലുവയും ഉൾപ്പെടുന്ന ആലങ്ങാട് മുഖം പ്രവിശ്യയ്ക്ക് വേണ്ടിയാണ് കോടതി തുടങ്ങിയത്. ആദ്യം ആലുവ കച്ചേരി മാളികയിലായിരുന്നു പ്രവർത്തനം. പിന്നീടാണ് പറവൂ‍ർ പട്ടണത്തിലെ അഞ്ചേക്കർ വിസ്തൃതിയിലുളള കച്ചേരി മൈതാനിയിൽ കോടതി സമുച്ചയം പണിതത്. 1873ലാണ് ഇപ്പോൾ കാണുന്ന ഈ കെട്ടിടത്തിലേക്ക് കോടതി മാറി പ്രവ‍ത്തനം തുടങ്ങിയത്. കോട്ടയം മൂവാറ്റുപുഴ, തൊടുപുഴ, പെരുന്പാവൂർ, ദേവികുളം മേഖലകളൊക്കെ ഈ കോടതിയുടെ കീഴിലായിരുന്നു. 1956ൽ സംസ്ഥാന രൂപീകരണത്തിനുശേഷമാണ് ജില്ലാ കോടതി എറണാകുളത്തേക്ക് മാറ്റിയത്

ഈ പൈതൃക സമുച്ചയത്തെ ഭാവിയിലേക്കായി കരുതണം എന്ന ഉദ്ദേശത്തോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതുവഴി പുതുതലമുറയെ ഈ പൈതൃക കെട്ടിടത്തെ പരിചയപ്പെടുത്താമെന്നും കരുതുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് 210 കിലോ കേക്ക് ഒരുക്കി പുതുവൽസര ദിനത്തിൽ ആഘോഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...