മല്ലപ്പള്ളി : കുട്ടികളിലുള്ള കലാവാസനകൾക്ക് മാതാപിതാക്കളും സമൂഹവും പരമാവധി പ്രോത്സാഹനം നൽകണമെന്ന് `ആട്ടം’ സിനിമയുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ആനന്ദ് ഏകർഷി പറഞ്ഞു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്ത പുതുശ്ശേരി കണ്ണമല ആനന്ദ് ഏകർഷി കല്ലൂപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ അനുമോദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. ജന്മനാട്ടിൽ ലഭിച്ച ആദരവ് ജീവിതത്തിലെ അവിസ്മരനീയ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ച ആട്ടം എന്ന സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുകയും ചെയ്തത് ഇദേഹം ആയിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിനിമ നടൻ ജോസ് മുഖ്യാഥിതിയാ യിരുന്നു. കേരള ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി ജ്യോതി, ബെൻസി അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സൂസൻ തോംസൺ, രതീഷ് പീറ്റർ, റ്റി.റ്റി. മനു , ലൈസാമ്മ സോമർ, ജോളി റെജി, കെ. ബി. രാമചന്ദ്രൻ, മോളിക്കുട്ടി ഷാജി, ചെറിയാൻ മണ്ണാഞ്ചേരി, റെജി ചാക്കോ, പഞ്ചായത്ത് സെക്രട്ടറി പി നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.