Thursday, June 20, 2024 10:29 pm

നീറ്റ്, ജെഇഇ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദ്ദം മുലം : കേന്ദ്ര വിദ്യാഭ്യാസമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വ്യാപന ഭീതിക്കിടയിലും നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരേ വലിയ വിമർശം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

പരീക്ഷ നീളുന്നതിൽ വിദ്യാർത്ഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ മന്ത്രി വ്യക്തമാക്കി.
‘വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് നിരന്തര സമ്മർദ്ദമുണ്ടായിരുന്നു. എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷ നടത്തുന്നില്ലെന്നാണ് അവരുടെ ചോദ്യം. വിദ്യാർത്ഥികൾ ഏറെ പരിഭ്രാന്തരാണ്. ഇനിയും എത്രകാലം കൂടി പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നത്’ മന്ത്രി പറഞ്ഞു.

ജെഇഇ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർത്ഥികളിൽ 7.25 ലക്ഷം വിദ്യാർത്ഥികളും അവരുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യാഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിച്ചാണ് മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കി ; പാലക്കാട് കെഎസ് യുവിൽ കൂട്ട...

0
പാലക്കാട്: സംഘടനാ വിരുദ്ധ പ്രവ൪ത്തനം നടത്തിയയാളെ വൈസ് പ്രസിഡൻ്റാക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട്...

മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന പണി മാത്രമാണ് എംവി ഗോവിന്ദനുള്ളത് : കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : എംവി ഗോവിന്ദൻ വിചാരിച്ചാൽ സിപിഐഎമ്മിലോ സർക്കാരിലോ ഒരു തിരുത്തലും...

വീടില്ലാത്ത സ്ത്രീയോട് അരലക്ഷം കൈക്കൂലി ചോദിച്ചു : 20000 വാങ്ങി, വില്ലേജ് ഓഫീസറെ കൈയ്യോടെ...

0
മലപ്പുറം: തുവ്വൂരിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസർ പിടിയിലായി. തുവ്വൂര്‍ വില്ലേജ്...

സുരക്ഷയെ കുറിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചു ; ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: ജോലി ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് സ്വകാര്യ വാട്സാപ്പ്...