മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തർക്കം ; പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി . കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത് . കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് വൈകാശ് . സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല പിന്നാലെയായിരുന്നു ആത്മഹത്യ . മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം . മരണത്തിന് തൊട്ടുമുമ്പും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു . ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം . ഇന്നലെ വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾ വൈകാശിനോട് ആവശ്യപ്പെട്ടു.

സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു. അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല. ഫോൺ നൽകാത്തതിന്റെ പിണക്കത്തിൽ രാത്രി 9.30ഓടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു. 10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...