അധ്യാപകനെ ഓടിച്ചിട്ട് തല്ലി രണ്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടില്‍ അധ്യാപകനെ സകൂളിലെത്തി മര്‍ദ്ദിച്ച് രണ്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു എയിഡഡ് സ്‌കൂളിലെ അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. മകളെ അധ്യാപകന്‍ അടിച്ചെന്ന് ആരോപിച്ചായിരുന്നു മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് രക്ഷിതാക്കള്‍ അധ്യാപകനെ ഓടിച്ചിട്ട് തല്ലിയത്. സംഭവത്തില്‍ അധ്യാപകനായ ആര്‍ ഭരത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ മാതാപിതാക്കള്‍ അറസ്റ്റിലായിരുന്നു.

രണ്ടാം ക്ലാസുകാരിയുടെ അച്ഛന്‍ ശിവലിംഗം, അമ്മ സെല്‍വി, മുത്തച്ഛന്‍ മുനുസാമി എന്നിവരെയാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. കുട്ടിയെ മര്‍ദിച്ചുവെന്നാരോപിച്ചാണ് രക്ഷിതാക്കള്‍ അധ്യാപകനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അധ്യാപകന്‍ നിഷേധിച്ചു. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുകയും മറ്റ് കുട്ടികളോട് വഴക്കുണ്ടാക്കുകയും ചെയ്ത പെണ്‍കുട്ടിയെ ഇരിപ്പിടം മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും അടിച്ചിട്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

വലിയ ഗ്രാമങ്ങൾ ഒറ്റയടിക്ക് ഒലിച്ചുപോയി ; പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ ജനത, ഞെട്ടിക്കുന്ന വിവരങ്ങൾ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...