പത്തനംതിട്ട: ഇലന്തൂർ പരിയാരം കുമരമല മലദേവർ നടയിലെ 35 മത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങള്‍ക്കും അശ്വതി മഹോത്സവത്തിനും കൊടിയേറി. 2023 ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 24 വരെയാണ് ഉത്സവം. തൃക്കൊടിയേറ്റുകർമ്മം ഒന്നാം ദിവസമായ ഇന്ന് മലനട തന്ത്രി ബ്രഹ്മശ്രീ ഹരികൃഷ്‌ണൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു. രാവിലെ 5 :15 ന് പള്ളി ഉണർത്തൽ, നിർമാല്യദർശനം എന്നിവ കഴിഞ്ഞ് 7 നും 7 :30 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃക്കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് രാവിലെ 8 മുതൽ ഭഗവത പാരായണം, 9 മുതൽ പടയണി, പടയണിക്കുശേഷം കൊടിമരച്ചുവട്ടിൽ പറയിടീൽ എന്നീ ചടങ്ങുകളും നടന്നു. വൈകിട്ട് 6:45 ന് ദീപാരാധനയോടെ ഇന്നത്തെ ചടങ്ങുകള്‍ അവസാനിക്കും.
രണ്ടാം ഉത്സവമായ ഫെബ്രുവരി 21 ചൊവ്വാഴ്ച പതിവു പൂജക്കുശേഷം രാവിലെ 8 മുതൽ ഭഗവത പാരായണം,
അൻപൊലി, പടയണി , കൊടിമരച്ചുവട്ടിൽ പറയിടീൽ എന്നിവയും വൈകിട്ട് 6:45 നു ദീപാരാധനയും നടക്കും. മൂന്നാം ഉത്സവം 22 ബുധനാഴ്ച പതിവു പൂജക്കുശേഷം രാവിലെ 8 മുതൽ ഭഗവത പാരായണം, അൻപൊലി, പടയണി, കൊടിമരച്ചുവട്ടിൽ പറയിടീൽ എന്നീ ചടങ്ങുകള്‍ നടക്കും. വൈകിട്ട് 6:45 നുള്ള ദീപാരാധനയോടെ മൂന്നാം ഉത്സവം സമാപിക്കും.
ഫെബ്രുവരി 23 വ്യാഴാഴ്ച നാലാം ഉത്സവം നടക്കും. പതിവു പൂജക്കുശേഷം രാവിലെ 8 മുതൽ ഭഗവത പാരായണം, അൻപൊലി, പടയണി, കൊടിമരച്ചുവട്ടിൽ പറയിടീൽ, തുടര്‍ന്ന് വൈകിട്ട് 6:45 ന് ദീപാരാധന. അഞ്ചാം ഉത്സവം ഫെബ്രുവരി 24 വെള്ളിയാഴ്ച പതിവു പൂജക്കുശേഷം രാവിലെ 8 മുതൽ ഭഗവത പാരായണം, അൻപൊലി, പടയണി , കൊടിമരച്ചുവട്ടിൽ പറയിടീൽ എന്നിവ നടക്കും.
പകൽ 12:10 നും 12:25 നും മദ്ധ്യേ തൃക്കൊടിയിറക്ക്, ഉച്ചക്ക് 2 ന് പടയണി, തുടര്‍ന്ന് 2:30 ന് വര്‍ണ്ണാഭമായ ഘോഷയാത്രയും നടക്കും. ഘോഷയാത്ര തിരുനടയിൽ എത്തുമ്പോൾ ദീപാരാധന, വലിയ കാണിക്ക, തുടര്‍ന്ന് കാര്യപരിപാടികളും നടക്കും. വൈകിട്ട് 6:45 നുള്ള ദീപാരാധനയോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് പരിസമാപ്തി കുറിക്കും.