ബൈഡൻ യുക്രെയ്‌നിൽ ; സെലൻസ്‌കിയുമായി കൂടിക്കാഴ്ച – റഷ്യയ്ക്ക് വെല്ലുവിളിയേറുന്നു

For full experience, Download our mobile application:
Get it on Google Play

യുക്രെയ്ൻ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം ഒരു വർഷം തികയുന്നതിനിടെയാണ് കൂടിക്കാഴ്ച. ബൈഡൻ യുക്രെയ്ൻ തലസ്ഥാന നഗരമായ കീവിലെത്തി. ഇതാദ്യമായാണ് ബൈഡൻ കീവിലെത്തുന്നത്.

ബൈഡന്റെ അപ്രതീക്ഷിത സന്ദർശനമാണിത്. സന്ദർശനത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനങ്ങളൊന്നും തന്നെ പുറത്തിറക്കിയിരുന്നില്ല. ബൈഡന്റെ സന്ദർശനത്തിലൂടെ യുക്രെയ്‌ന് ഇനിയും സഹായം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കീവിലെത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം പറയുന്നുണ്ട്. യുക്രെയ്‌നുള്ള അമേരിക്കയുടെ തുറന്ന പിന്തുണയാണ് തന്റെ സന്ദർശനമെന്ന് ബൈഡൻ പറഞ്ഞു.

യുക്രെയ്‌നെ സഹായിക്കാൻ ഇനിയും നിരവധി പ്രഖ്യാപനങ്ങൾ നടത്തും. പാശ്ചാത്യ രാജ്യങ്ങളെല്ലാം യുക്രെയ്‌നൊപ്പമാണ്. ആയുധങ്ങൾ മുതൽ അവശ്യ വസ്തുക്കൾ വരെ നൽകി യുക്രെയ്‌നെ സഹായിക്കുമെന്ന് ബൈഡൻ പറഞ്ഞു. റഷ്യയെ സഹായിക്കുന്ന രാജ്യങ്ങൾക്ക് ബൈഡൻ മുന്നറിയിപ്പും നൽകി. യുദ്ധം ആരംഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും യുക്രെയ്‌നെതിരെ റഷ്യ യുദ്ധം കടുപ്പിച്ചിരിക്കുകയാണ്.

എല്ലാ ദിവസവും യുക്രെയ്‌ന് നേരെ റഷ്യ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. റഷ്യയുടെ ആക്രമണത്തിൽ നിന്നും നേരിടാൻ സെലൻസ്‌കി വിവിധ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. പലരാജ്യങ്ങളിലേയും നേതാക്കളുമായി സെലൻസ്‌കി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റ് ജോ ബൈഡനേയും അമേരിക്കയിലെത്തി സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തവണ ബൈഡൻ തന്നെ യുക്രെയ്‌നിലെത്തി. ബൈഡന്റ് ഈ പര്യടനം റഷ്യയ്ക്ക് വലുതും ശക്തവുമായ സന്ദേശമാണ് നൽകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...