‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്. വേൾഡ് മിറ്റീരിയോളജിക്കൽ ഓർഗനൈസേഷനും പൊതു-സ്വകാര്യ കാലാവസ്ഥാപഠനകേന്ദ്രങ്ങളും നൽകുന്ന സൂചനകൾപ്രകാരം മറ്റുചില ഘടകങ്ങളും ചേരുന്നതിനാൽ കേരളത്തിന് ഇരട്ടി ആഘാതമാകാൻ സാധ്യതയുണ്ട്. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുമെന്നാണ് വിലയിരുത്തുന്നത്. ഇത് കടലിന്റെ ആഴങ്ങളിലേക്ക് ചൂെടത്തിക്കും. സാധാരണ 100-150 മീറ്റർ ആഴത്തിലേക്ക് എന്നുള്ളത് മാറി, 200-250 മീറ്റർ ആഴംവരെ ചൂടാകും. കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും. ഒപ്പം, കടലിലെ നീരാവി രൂപവത്കരണം വളരെ ശക്തമാകും.

ഈ നീരാവിയും വലിയതോതിൽ ചൂടിനെ ഉൾക്കൊള്ളും. ഇത് മേഘരൂപവത്കരണം ശക്തിപ്പെടുത്തി അതിതീവ്രമഴ പെയ്യിക്കാം. മഴയ്ക്കൊപ്പം അന്തരീക്ഷത്തിലേക്ക് വലിയതോതിൽ ചൂടും ഈ മേഘങ്ങളിൽനിന്ന് പടരും. ഇതോടെ ഭൂമിയിൽ ഉഷ്ണം വർധിക്കും. അപ്രതീക്ഷിത പ്രളയങ്ങൾ, കനത്ത ഉഷ്ണദിനങ്ങൾ ഇവയൊക്കെ മാറിമാറി വരുകയോ, ഇവയിലൊന്ന് നീണ്ടുനിൽക്കുകയോ ചെയ്യാമെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു. ഈ ചൂട് അന്തരീക്ഷത്തിലെ മർദത്തിൽ വ്യതിയാനമുണ്ടാക്കുകയും കാറ്റുകളുടെ ദിശ മാറ്റുകയുംചെയ്യും. ഇതോടെ, നവംബർ-ഡിസംബർ മാസത്തിൽ കേരളത്തിന് ലഭിക്കേണ്ട തുലാപ്പെയ്ത്തിനെ പ്രവചനങ്ങൾക്കപ്പുറമാക്കും.

കേരളത്തിൽ അറബിക്കടൽ ചൂടുപിടിച്ചുള്ള നീരാവി രൂപവത്കരണവും, അതുണ്ടാക്കുന്ന കൂമ്പാരമേഘങ്ങളും തീവ്രമഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നതിനിടെയാണ്, പസഫിക്കിൽനിന്നുള്ള എൽനിനോ സ്വാധീനംമൂലമുള്ള അന്തരീക്ഷമാറ്റങ്ങളും ഉണ്ടാകുക. ജനസാന്ദ്രതയും മനുഷ്യനിർമിതികളും പൊതുവേ കൂടിയ സംസ്ഥാനമാകയാൽ, കേരളത്തിൽ ഇവയുണ്ടാക്കുന്ന ആഘാതങ്ങൾ പല ഇരട്ടിയായിമാറും. പല ഘടകങ്ങൾ ചേർന്നുവരുന്നതിനാൽ കാലാവസ്ഥാപ്രവചനങ്ങൾക്ക് പ്രയാസം വന്നേക്കാം. ഓഗസ്റ്റ് ആദ്യം സംഭവിച്ചതുപോലുള്ള തീവ്രമഴകളുടെ വരവും പോക്കും എല്ലാ പ്രവചനങ്ങൾക്കും അപ്പുറമായിരുന്നു.

ഓരോ മണിക്കൂറിനിടെപ്പോലും പെയ്ത്തിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ സംഭവിച്ചുകണ്ടു. പല മാറ്റങ്ങളും കണ്ടെത്തിക്കഴിയുമ്പോഴേക്കും കനത്ത മഴ പെയ്തുതീർന്നിരിക്കും. 1982-83, 1997-98, 2015-16 തുടങ്ങിയവയാണ് സമീപകാലത്തെ എൽനിനോ വർഷങ്ങൾ. ഈ കാലങ്ങളെക്കാൾ കനത്ത സൂപ്പർ എൽനിനോയാകും രൂപപ്പെടുകയെന്നാണ് ഇതുവരെയുള്ള സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...