പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പറയനാലി പട്ടികജാതി കോളനിയില്‍ നടപ്പിലാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ കെ.സി ഹരിലാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മണ്ണു സംരക്ഷണ ഓഫീസര്‍ പി.എസ് കോശിക്കുഞ്ഞ്, മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുര്‍ജിത് തങ്കന്‍, ജെ.എസ് ബെന്‍സി, എസ്.ബിന്ദു, ആര്‍.ജിന്‍സി, ഐ.നൗഷാദ്, എസ്.ശ്യാംകുമാര്‍, എന്‍.ഡി ബിജു, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പറയനാലി പട്ടികജാതി കോളനി മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
RECENT NEWS
Advertisment