കേരള-ബംഗളൂരു ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടണം ; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തെഴുതി എ എ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്  എ എ റഹീം കേന്ദ്ര റെയില്‍വേ മന്ത്രിക്ക് എംപി കത്ത് നല്‍കിയത്. ബംഗളൂരുവിലേയ്ക്കും തിരിച്ചും ട്രെയിന്‍ സര്‍വ്വീസുകളുടെ അപര്യാപ്തത വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്.

പഠനം, ജോലി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്ന് ബാംഗളൂരുവിലേക്കും തിരിച്ചും യാത്രചെയ്യുന്നവര്‍ അനവധിയാണ്. ഇവര്‍ക്കാവശ്യമായ സര്‍വീസുകള്‍ നിലവിലില്ലെന്ന് എ എ റഹീം ചൂണ്ടിക്കാട്ടി.‘കേരള-ബംഗളൂരു യാത്രക്കാരില്‍ കൂടുതലും ചെറുപ്പക്കാരുമാണ്. ഈ യാത്രക്കാര്‍ക്ക് ആവശ്യമായ ട്രെയിന്‍ സര്‍വീസുകള്‍ നിലവിലില്ല.

സ്വകാര്യ ബസുകളുടെ ഇഷ്ടാനുസരണം അവര്‍ നിശ്ചയിക്കുന്ന നിരക്കില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. തുടര്‍ച്ചയായ അവധി സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ സ്വകാര്യ ബസ് ടിക്കറ്റ് നിരക്കും കുതിച്ചുയരും. അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവും ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് ഇന്ന് കത്തെഴുതി. കേരളത്തോട് തുടര്‍ച്ചയായി റെയില്‍വേയും കേന്ദ്രസര്‍ക്കാരും കാട്ടുന്ന അവഗണനയുടെ ഫലമാണ് ഈ യാത്രാ ദുരിതം’.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....