തിരുവല്ല : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരളാ യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നടുന്നതിന്റെ ഉദ്ഘാടനം കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കൽ നിര്‍വഹിച്ചു. . ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജില്ലാ സെക്രട്ടറി ജോജി പി. തോമസ്, വൈസ് പ്രസിഡന്റ് മനോജ് മടത്തുംമൂട്ടിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, സംസ്ഥാന കമ്മിറ്റിയംഗം നെബു തങ്ങളത്തിൽ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
ജോസ് കെ.മാണിയുടെ രണ്ടില വളരാന്‍ കേരളാ യൂത്ത് ഫ്രണ്ടും തൈ നട്ടു ……
RECENT NEWS
Advertisment