ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. അടുത്ത മാസം 3 വരെയാണ് സഭ സമ്മേളിക്കുക. പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന കലാപം പാര്‍ലമെന്റില്‍ ഉന്നയിച്ച് ഇരു സഭകളേയും പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഇതിനൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സഭാ നടപടികള്‍ തടസ്സപ്പെടുത്താനും പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്.
ഗര്‍ഭച്ഛിദ്ര നിയമ ഭേദഗതി, പ്രത്യുല്‍പാദന സാങ്കേതിക സഹായ വിദ്യ (എആര്‍ടി) നിയന്ത്രണ ബില്‍, രാജ്യത്തെ അര്‍ബന്‍ ബാങ്കുകളെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുന്ന ബില്‍ തുടങ്ങിയവയാണ് ഈ സമ്മേളനത്തില്‍ പരിഗണിക്കുന്ന പ്രധാന ബില്ലുകള്‍. വനിതകളുടെ അവകാശവുമായി ബന്ധപ്പെട്ടതടക്കമുള്ള നിര്‍ണായക ബില്ലുകളും ഈ സമ്മേളനത്തില്‍ പരിഗണിയ്ക്കുന്നുണ്ട്.