Thursday, May 2, 2024 12:12 pm

കൊവിഡ് 19 : ഇറ്റലിയിൽ മലയാളികളടക്കം 85 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു , 15 പേര്‍ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

റോം : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലയാളികളുൾപ്പടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു. പാവിയ സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ നാലുപേര്‍ മലയാളികളാണ്. 15 പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണ്ണാടകത്തില്‍ നിന്നും 25 പേര്‍ തെലുങ്കാനയില്‍ നിന്നും രണ്ടുപേര്‍ ഡൽഹിയില്‍ നിന്നുമുള്ളവരാണ്. പാവിയ സര്‍വ്വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. പതിനേഴ് മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു.

യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. ലോകത്തിലുടനീളം 87,000 പേർക്ക് ഇതോടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊവിഡ് 19 ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്‍ലൻഡിലും, ഡോമിനിക്കൻ റിപ്പബ്ലിക്കിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേർ രോഗം ബാധിച്ച് മരിച്ചു. ഇവിടെ 3730 പേരാണ് ചികിത്സയിലുള്ളത്. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് 34 പേരാണ് മരിച്ചത് 1694 പേർ ചികിത്സയിലുണ്ട്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശനമായ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്  ഡോണാൾഡ് ട്രംപ് അറിയിച്ചു. അതീവ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ വീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചുട്ട് പൊള്ളി ബെംഗളൂരു ; ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

0
ബെംഗളൂരു : തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട്...

കോയിപ്രം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതുകിണർ മലിനം ; ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ

0
ഐരേക്കാവ് : കോയിപ്രം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള പൊതുകിണർ മലിനമായതോടെ ഉപയോഗിക്കാൻ പറ്റാത്ത...

ലൈംഗികാതിക്രമ പരാതിയിൽ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ്...

വിചിത്ര എസ്എംഎസ് ചെറിയൊരു കയ്യബദ്ധം ; കൊവിഡ് കാരണമല്ല ഡ്രൈവിംഗ് ടെസ്റ്റ് മാറ്റിയത്’; വിശദീകരണവുമായി...

0
കാസര്‍കോട്: കാസർകോട് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതിനുള്ള...