ചുട്ട് പൊള്ളി ബെംഗളൂരു ; ബുധനാഴ്ച 40 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : തൊഴിലാളി ദിനത്തിൽ 40 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി ബെംഗളൂരു നഗരം. നാൽപത് വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ ദിവസമാണ് ബുധനാഴ്ച ബെംഗളൂരുവിൽ കടന്ന് പോയത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളുടെ അടിസ്ഥാനത്തിൽ 38.1 ഡിഗ്രി സെൽഷ്യസാണ് ബുധനാഴ്ച ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ബെംഗളൂരു അന്തർദേശീയ വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയും ബുധനാഴ്ച രേഖപ്പെടുത്തി. 39.2 ഡിഗ്രി സെൽഷ്യസ്. ഉടനെ കൊടും ചൂടിന് ബെംഗലുരുവിൽ അന്ത്യമാകില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. മെയ് മാസം ആദ്യം തന്നെ കനത്ത ചൂട് രേഖപ്പെടുത്തിയത് വരും ദിവസങ്ങളിലെ കനത്ത ചൂടിനുള്ള മുന്നറിയിപ്പാകാനുള്ള സാധ്യതയായാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മെയ് മാസത്തിൽ ബെംഗളൂരുവിലെ ശരാശരി താപനില 33- 35 വരെ ആവുമെന്നാണ് ഐഎംഡി വിശദമാക്കുന്നത്. 2016 ഏപ്രിൽ മാസമായിരുന്നു ഇതിന് മുൻപ് ചൂട് കൂടിയ ദിവസങ്ങളായി കണക്കാക്കിയിരുന്നത്.

എന്നാൽ 2024 ഏപ്രിലിലെ കണക്കുകൾ ഇത് തെറ്റിച്ചു. ഏറ്റവുമധികം ചൂട് കൂടിയ 20 ദിവസങ്ങൾ 2024 ഏപ്രിലിലാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. ഇതിന് പുറമേയാണ് ഒരു മഴപോലും പെയ്യാത്ത സാഹചര്യം നഗരം നേരിടുന്നത്. കാറ്റിന്റെ പാറ്റേണുകളിലുണ്ടാകുന്ന വ്യതിയാനമാണ് മേഘങ്ങൾ രൂപീകൃതമാവുന്നതിന് തടസമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ചയോടെയോ ബെംഗളൂരുവിനെ മഴ കടാക്ഷിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ വിശദമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...