Saturday, May 18, 2024 6:56 am

നെല്ലാട് – കല്ലിശ്ശേരി പാതയിൽ നീരൊഴുകാൻ ഓടകളില്ലാത്തത്  പ്രശ്‌നമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ : പുനരുദ്ധാരണം നടത്തിയ നെല്ലാട് – കല്ലിശ്ശേരി പാതയിൽ നീരൊഴുകാൻ ഓടകളില്ലാത്തത്  പ്രശ്‌നമാകുന്നു. കോടികൾ മുടക്കി ഉന്നതനിലവാരത്തിൽ ടാറിങ് നടത്തിയ റോഡിനാണീ ഗതി. ചെറിയൊരു മഴയത്തുപോലും വഴിയാകെ മുങ്ങും. മണ്ണും ചെളിയും മാലിന്യവും അടക്കും പാതയിലൂടെ ഒഴുകും. നാലുകോടി രൂപയോളം ചെലവഴിച്ച് ടാറിങ് നടത്തിയിട്ട് രണ്ടുവർഷം തികയുന്നതേയുള്ളൂ. കാലവർഷസമയത്ത് തോട്ടപ്പുഴമുതൽ നെല്ലാടുവരെ വെള്ളക്കെട്ടിന് ഇതിടയാക്കുന്നു. നീരൊഴുക്കിന് മാർഗമില്ലാതെ വരുന്നത് കാരണം മണിക്കൂറുകൾ എടുത്താണ് വെള്ളമൊഴിയുക. ഒഴുക്കിന് തടസ്സമുള്ള ഇടങ്ങളിൽ കല്ലും മണ്ണും അടിഞ്ഞുകൂടി വഴിയാകെ ചെളിക്കുളമാകും.

പാത മുങ്ങിയാൽ കുട്ടികൾ അടക്കമുള്ളവർ ഇതുവഴി പോകാൻ കഷ്ടപ്പെടും. വഴിയോരത്തെ വീടുകളിൽ താമസിക്കുന്നവർ റോഡിലേക്കൊന്ന് ഇറങ്ങാൻ ചെളിക്കൂനകൾ താണ്ടണം. മൺസൂൺ കാലത്ത് ഒരിടയോളം പൊക്കത്തിൽ നെല്ലാടുഭാഗം മുങ്ങുക പതിവാണ്. ഇതുമൂലം ഗതാഗതവും തടസ്സപ്പെടും. റാന്നി അടക്കമുള്ള കിഴക്കൻ മേഖലകളിൽനിന്നെത്തുന്ന വാഹനങ്ങൾ മാവേലിക്കര, ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് പോകാൻ ഉപയോഗിക്കുന്ന പ്രധാന റോഡാണ്. രാപകൽ വ്യത്യാസമില്ലാതെ വണ്ടികൾ ഇതുവഴി ഓടുന്ന‍ുണ്ട്. അതിവേഗത്തിൽ പോയുന്ന വാഹനങ്ങൾ മഴയത്ത് യാത്രക്കാരെ ചെളിവെളത്തിൽ കുളിപ്പിക്കും. പ്രളയക്കെടുതിയ്ക്ക് അതിവേഗം ഇരയാകുന്ന ഭാഗമാണിത്. റോഡിന്റെ വീതികൂട്ടിയ വേളയിൽ ഓടയുടെ കാര്യം ബന്ധപ്പെട്ടവർ അവഗണിച്ചതാണ് പ്രശ്‌നമായത്. ഇക്കാര്യം പ്രദേശവാസികൾ, പണിനടക്കുന്ന സമയത്ത് ബന്ധപ്പെട്ട് അധികൃതരെ ധരിപ്പിച്ചാണ്. ഇതിനായി ഇവർ സമരവും നടത്തിരുന്നു. ഇതിന്റെ അടങ്കലിൽ ഓടയുടെ കാര്യമില്ലെന്ന് പറഞ്ഞ് ടാറിങ് നടത്തി കരാറുകാരൻ പോകുകയാണ്‌ ഉണ്ടായതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ചു

0
സോ​ൾ: ആ​ണ​വ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​താ​യി റി​പ്പോ​ർ​ട്ട്....

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ; ഗവര്‍ണറെ കണ്ട്...

0
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ...

കര്‍ശന നിബന്ധനകൾ : ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

0
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ...

ജീവനക്കാർ ആവശ്യത്തിനില്ല ; ബെവ്‌കോയുടെ കൗണ്ടറുകൾ അടച്ചുപൂട്ടുന്നു

0
കൊച്ചി: ജീവനക്കാർ ആവശ്യത്തിനില്ലാത്തത് മദ്ധ്യകേരളത്തിലെ ബെവ്‌കോയുടെ വിദേശമദ്യ വില്പനശാലകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു....