‘ആഭ്യന്തര മന്ത്രിയുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’ ; അമിത് ഷാ സഭയിൽ എത്താത്തതിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടതെന്ന് ജോൺ ബ്രിട്ടാസ് എംപി.17 ദിവസമായി ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല. ഇതാദ്യമായാണ്. അയോധ്യ സംഭാവന കൊള്ള, ഇ20 പെട്രോൾ എന്നിവയിൽ ചർച്ച വേണമെന്നും ജോൺബ്രിട്ടാസ് എംപി. പതിനേഴാം ദിനവും പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷതീരുമാനം. വിദ്യാർഥി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ അമിത് ഷാ ഇന്ന് പ്രസ്താവന നടത്തുമോ എന്നതിലാണ് രാഷ്ട്രീയ ആകാംക്ഷ.

അയോധ്യ സംഭാവനക്കൊള്ളയിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇടതുപക്ഷം ഭീരുക്കൾ എന്ന ധനമന്ത്രി നിർമല സീതാരാമൻ്റെ പരാമർശത്തിലും ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയ സവർകറിൻ്റെ അനുയായി ആയ നിർമല സീതാരാമൻ ആണ് ഇടതുപക്ഷത്തെ ഭീരുക്കൾ എന്ന് പറയുന്നത്. സഭയിൽ വരാൻ ഭയക്കുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി ആണ് നിർമലയെന്ന് അദേഹം വിമർശിച്ചു. ഇന്നലെ രാജ്യസഭയിലെ ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

യുപിഐ ഇടപാടിൽ ചെറിയ ഒരു വിഭാഗം കച്ചവടക്കാർക്കു മാത്രമെ തുക ഈടാക്കു എന്നാണ് പറയുന്നത്. കച്ചവടക്കാർക്കു മേൽ ഭാരം വന്നാൽ അത് ഉപഭോക്താക്കളിലേക്ക് എത്തും. സ്വന്തം കുടുംബത്തിൽ ഉള്ളവർ പറയുന്നത് എങ്കിലും നിർമല സീതാരാമൻ കേൾക്കണമെന്ന് ജോൺ​ബ്രിട്ടാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വൻ വ‌‍ർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയം ; ഗുരുതര പിഴവുകളുണ്ടായതായി ആരോപണം

0
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍...

ഇറാന്റെ വധഭീഷണി ; എയർഫോഴ്സ് വൺ ഒഴിവാക്കി സൈനിക വിമാനത്തിൽ പറന്ന് ട്രംപ്

0
വാഷിങ്ടൺ : തുർക്കിയിൽ കഴിഞ്ഞ മാസം നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം...

കൊല്ലത്ത് ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ...