ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത പദങ്ങളുടെ പട്ടിക പുറത്തുവിട്ടു. അഴിമതി, അരാജകവാദി, സ്വേച്ഛാധിപതി തുടങ്ങിയ വാക്കുകള്‍ വിലക്കിയവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ജൂലായ് 18ന് തുടങ്ങുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പദങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക്‌ലെറ്റിലാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മറ്റ് പദങ്ങള്‍
നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി, ശകുനി, ദുരുപയോഗം ചെയ്തു, വഞ്ചിക്കപ്പെട്ടു, കാപട്യം, കഴിവില്ലാത്തവന്‍, വിനാശകാരി, ഖാലിസ്ഥാനി, രക്തചൊരിച്ചില്‍, ക്രൂരനായ, കുട്ടിത്തം, ഭീരു, കുറ്റവാളി, മുതലക്കണ്ണീര്‍, അപമാനം, കഴുത, നാടകം, കണ്ണടയ്ക്കല്‍, കൃത്രിമം, തെറ്റിദ്ധരിപ്പിക്കല്‍, നുണ, അസത്യം, ഗുണ്ട, അഹങ്കാരം, കറുത്തദിനം, പാവം, ലൈംഗിക അതിക്രമം തുടങ്ങിയവ.