പരോളിലിറങ്ങിയ കൊലക്കേസ് പ്രതി ചാരായം വാറ്റൽ ; പോലീസിനെ കണ്ടതോടെ ഓടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പരോളില്‍ ഇറങ്ങി ചാരായം വാറ്റിയ കൊലക്കേസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. റെയ്ഡിന് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ആളൂര്‍ സ്വദേശി കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടത്. ഭാര്യാ പിതാവ് ആളൂര്‍ പൈക്കാട്ട് വീട്ടില്‍ സുകുമാരനെ (65) പോലീസ് പിടികൂടി. ആളൂര്‍ സെന്‍റ് ജോസഫ് ദേവാലയത്തിന് സമീപത്തുള്ള സതീഷിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം റെയ്ഡിന് എത്തി. പോലീസ് എത്തിയതറിഞ്ഞ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.

55 ലിറ്റര്‍ ചാരായവും 620 ലിറ്റര്‍ വാഷും ചാരായം നിറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 79 പ്ലാസ്റ്റിക് ബോട്ടിലുകളും രണ്ട് കന്നാസുകളും 500 ലിറ്ററിന്‍റെ മൂന്ന് വീപ്പകളും ഒരു ഗ്യാസ് അടുപ്പും ഒരു ഗ്യാസ് സിലിണ്ടറും പോലീസ് പിടിച്ചെടുത്തു. പിടികൂടിയ സുകുമാരനെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആളൂര്‍ എസ് എച്ച് ഒ കെ എം ബിനീഷിന്‍റെ നിര്‍ദേശപ്രകാരം എസ് ഐ കെ എം സുബിന്താണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ രാധാകൃഷ്ണന്‍, കെ കെ രഘു, എ എസ് ഐ മിനിമോള്‍, സി പി ഒമാരായ മുരുകദാസ്, ഡാനിയല്‍ ഡാനി, ഹരികൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ബാബു എന്നിവരും പങ്കെടുത്തു. സിപിഎം പ്രവര്‍ത്തകനായ മാഹിനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയാണ് സതീഷ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പരോളില്‍ ഇറങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചയിൽ ശക്തമായ നിയമപരമായ പരിഷ്കാരങ്ങൾ ആവശ്യമാണ് ; നിശബ്ദത വെടിഞ്ഞ് രാഘവ് ഛദ്ദ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ നിശബ്ദത വെടിഞ്ഞ്...

പുനർജനി കേസ് എഴുതിത്തള്ളാനുള്ള നീക്കത്തിനെതിരെ സിപിഎം

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പുനർജനി കേസ് എഴുതിത്തള്ളാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഎം....

94 വ്യാജ പിഎഫ് അക്കൗണ്ടുകളിലൂടെ പണം തട്ടി ; നോക്കിയയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
മുംബൈ : പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ നോക്കിയയുടെ മുംബൈയിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ...

പ്രതികൂല കാലാവസ്ഥ ; മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തിരിച്ചിറക്കി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിച്ച ഹെലിക്കോപ്റ്റർ മോശം കാലാവസ്ഥയെ...