‘സ്പൈസി ചിപ്പ് ചലഞ്ചിൽ’ പങ്കെടുത്തു ; പിന്നാലെ 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: സ്പൈസി ചിപ്പ് ചലഞ്ചിൽ പങ്കെടുത്ത 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കിൽ ട്രെൻഡാവാനാണ് ഹാരിസ് വോലോബ എന്ന ആൺകുട്ടി സ്പൈസി ചലഞ്ചിൽ പങ്കെടുത്തത്. “വൺ ചിപ്പ് ചലഞ്ചിൽ” പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സിൽ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഹാരിസ് വോലോബ വൺ ചിപ്പ് ചലഞ്ചിൽ പങ്കെടുക്കുകയായിരുന്നു. ഹാരിസ് സ്‌കൂളിൽ വച്ച് അമിതമായി എരിവുള്ള പാക്വി ചിപ്പ് കഴിക്കുകയും അതിന് ശേഷം പെട്ടെന്ന് വയറുവേദന ഉണ്ടായെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

കുട്ടിയെ സ്‌കൂളിൽ നിന്ന് വീട്ടുകാർ കൂട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് ബാസ്‌ക്കറ്റ്‌ബോൾ കളിയ്ക്കാനായി പോകുമ്പോൾ ബോധരഹിതനാവുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കു ശേഷമാണ് ഇപ്പോൾ മരണകാരണം പുറത്തുവരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മുളക്പൊടി അമിതമായി ശരീരത്തിൽ എത്തിയതാണ് ഹൃദയ സ്തംഭനത്തിന് കാരണമെന്നാണ് വ്യക്തമാവുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...