കോഴഞ്ചേരി തെക്കേമലയില്‍ 12.5 ലക്ഷം രൂപ വിഴുങ്ങിയ ട്രാഫിക് സിഗ്നല്‍ ലൈറ്റ് : ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി റോഡരികില്‍ കാടുപിടിച്ച് കിടക്കുന്നു – പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : തെക്കേമല വെയ്റ്റിംഗ് ഷെഡിന് സമീപം ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകള്‍ ഒടിഞ്ഞു പോയതിന് ശേഷം അവശിഷ്ടങ്ങള്‍ റോഡ്‌ വശങ്ങളില്‍ നിന്നും നീക്കം ചെയ്യാത്തതിന് എതിരെ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കി. മുന്‍ എം.എല്‍.എ വീണ ജോര്‍ജ്ജിന്റെ 2018 -19 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച സിഗ്നല്‍ ലൈറ്റിന്റെ ഭാഗങ്ങളാണ് പ്രധാന റോഡിന്റെ സൈഡില്‍ കാട് കയറി കിടക്കുന്നത്. 12.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ഈ വസ്തുക്കള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ടതോടെ കാടുകയറി ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.

ഇതിനോട് ചേര്‍ന്ന വെയ്റ്റിഗ് ഷെഡിലാണ് ആളുകള്‍ ബസ് കയറാന്‍ കാത്തുനില്‍ക്കുന്നത്. കാടുകയറി കിടക്കുന്ന ഈ ഇരുമ്പ് പൈപ്പുകള്‍ക്കും ലോഹപാളികള്‍ക്കുമിടയില്‍ ഇഴജന്തുക്കളുടെ ശല്യമുള്ളതിനാല്‍ നാട്ടുകാര്‍ ഭീതിയോടെയാണ് ഇതിന് സമീപത്ത് നില്‍ക്കുന്നത്. സന്ധ്യ സമയങ്ങളില്‍ പലരും ഇതിനിടയില്‍ ഇഴജന്തുക്കളെ കണ്ടതായും പറയുന്നു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഇവിടെ ബസ് കയറാന്‍ എത്തുന്നുണ്ട്. മാത്രമല്ല ഒടിഞ്ഞ് വീണ വലിയ പൈപ്പുകള്‍ വാഹനങ്ങള്‍ക്കും ഭീഷണിയാണ്. റോഡിലേക്ക് ഇറങ്ങി കിടക്കുന്ന പൈപ്പില്‍ വാഹനങ്ങള്‍ ഇടിച്ച് അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ വിഷയങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിന് പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...

ഉപഭോഗം കൂടി, രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട് ; മന്ത്രി സണ്ണി ജോസഫ്

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ...

പിഎം ശ്രീ : സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ല, സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാർ ;...

0
കോഴിക്കോട് : പിഎം ശ്രീയിൽ സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ...