കൊച്ചി: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത് ചോദ്യം ചെയ്ത് പി
ജെ ജോസഫ് സമര്‍പ്പിച്ച അപ്പീലില്‍ ഉത്തരവ് ഇന്ന് ഉണ്ടാകും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പിന്നീട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി ജെ ജോസഫ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
ചിഹ്നം ഉപയോഗിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് നേരത്തേ
അംഗീകരിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ മാണിയെ
തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചിരുന്നു.