നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്ന സുചന നല്‍കി കെ.പി.എ മജീദ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന സൂചന നൽകി കെ.പി.എ മജീദ്‌. മാനസികമായി സന്നദ്ധനല്ലെന്നായിരുന്നു മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണം. നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ.പി.എ മജീദിന്റെ  ആലോചന. എന്നാൽ സ്ഥാനാർഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ.പി.എ മജീദ് നൽകുന്നത്.

ലീഗിന്റെ  മുതിർന്ന നേതാക്കൾ ഒരുമിച്ചു മത്സരിക്കേണ്ടന്ന നേതൃതല ചർച്ചകളും സ്ഥാനാർഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മണ്ഡലം കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകളുമാണ് മജീദിന്റെ  പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കെ.പി.എ മജീദിനെ ലീഗ് പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നിലവിലെ രാജ്യസഭാ എം.പി.പി.വി അബ്‌ദുൽ വഹാബിന് നിയമസഭയിലേക്ക് അവസരം നൽകിയേക്കും. അബ്ദുൽ വഹാബും നിയമസഭയിലേക്ക് മത്സരിക്കാനുള്ള താല്പര്യം നേതൃയോഗത്തിൽ അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....