പാര്‍ട്ടി സമ്മേളനത്തില്‍ ഗര്‍ഭിണികളും സ്‌കൂള്‍ വിദ്യാര്‍ഥികളും രോഗികളും വരേണ്ട : നിര്‍ദേശവുമായി വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശങ്ങളുമായി പാര്‍ട്ടി അധ്യക്ഷന്‍ വിജയ്. വിക്രവാണ്ടിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഗര്‍ഭിണികളും സ്‌കൂള്‍ വിദ്യാര്‍ഥികളും ദീര്‍ഘകാലമായി രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ല. വീട്ടില്‍ സുരക്ഷിതമായി ഇരുന്നു ടിവിയില്‍ സമ്മേളനം കണ്ടാല്‍ മതിയെന്നും വിജയ് അഭ്യര്‍ഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയില്‍ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. പ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണമെന്നും വിജയ് ഓര്‍മിപ്പിച്ചു. മദ്യപിച്ച ശേഷം ആരും യോഗത്തില്‍ പങ്കെടുക്കരുതെന്നും സമ്മേളനത്തില്‍ പങ്കെടുക്കുന്ന വനിതാ അംഗങ്ങള്‍ക്ക് സുരക്ഷയും സൗകര്യവും നല്‍കണമെന്നും മുന്‍പു നിര്‍ദേശിച്ചിരുന്നു. ഇരുചക്രവാഹനങ്ങളില്‍ വേദിയിലെത്തുന്ന പ്രവര്‍ത്തകര്‍ ബൈക്ക് സ്റ്റണ്ട് നടത്തരുതെന്നും നിര്‍ദേശമുണ്ട്. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, സംസ്ഥാന ഭാരവാഹികള്‍, നയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കര്‍മപദ്ധതി എന്നിവ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം – സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...