പത്തനംതിട്ട : പരുമല പെരുന്നാള്‍ ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. പെരുന്നാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ പരുമലയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകളെ ഏല്പിച്ചിരിക്കുന്ന പ്രവൃത്തികള്‍ ഏകോപനത്തോടെ പൂര്‍ത്തിയാക്കണം. അനധികൃതകച്ചവടം തടയുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചതായും കളക്ടര്‍ പറഞ്ഞു. തിരുവല്ല തഹസില്‍ദാര്‍, കടപ്ര, മാന്നാര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ഓരോ വകുപ്പും നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. പെരുനാള്‍ ദിവസങ്ങളില്‍ രാത്രിസര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ പ്രത്യേക പെര്‍മിറ്റ് എടുക്കണമെന്ന് ആര്‍ ടി ഒ പറഞ്ഞു. പെരുനാളിന് തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നം ഉണ്ടായാല്‍ പരിഹരിക്കുന്നതിന് ജോയിന്റ് ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ ബ്രേക്ക് ഡൗണ്‍ സര്‍വീസ് പ്രവര്‍ത്തിക്കും. മരുന്നുകള്‍, ആംബുലന്‍സ് , ഫസ്റ്റ്എയ്ഡ് സെല്‍, ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിയവ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തും. കടപ്ര, നിരണം, കുറ്റൂര്‍ പിഎച്ച്‌സികള്‍ സജ്ജമാക്കും.
വനിതാ പോലീസ് ഉള്‍പ്പെടെ 350 പോലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കും. പള്ളി പരിസരത്ത് പോലീസ് കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പെരുനാള്‍ ദിവസങ്ങളിലെ വാഹന തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കും. കടപ്ര, നെടുമ്പ്രം, നിരണം പഞ്ചായത്തുകള്‍ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍, പാതയോരം വൃത്തിയാക്കല്‍ എന്നിവ നടത്തി. വൈദ്യുതി പോസ്റ്റുകളിലെ അനധികൃതബോര്‍ഡുകളും ലൈനിലേക്കു നിന്നിരുന്ന മരച്ചില്ലകളും കെ എസ് ഈ ബി നീക്കം ചെയ്തു. പരുമലയില്‍ ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തിക്കും.
വ്യാജമദ്യവില്‍പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്‍പനയും തടയുന്നതിന് എക്സൈസ് വകുപ്പ് പെട്രോളിംഗ് ശക്തമാക്കി. അഗ്നിരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ യൂണിറ്റ് സജ്ജമാക്കി. തിരുവല്ല സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി. ജി. ഗോപകുമാര്‍, ചെങ്ങന്നൂര്‍ ആര്‍ ഡി ഒ എസ്. സുമ, തിരുവല്ല ഡി വൈ എസ് പി എസ്. അഷാദ്, പരുമല സെമിനാരി മാനേജര്‍ കെ.വി പോള്‍ റമ്പാന്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.