ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ ആക്രമണം ; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഇരുവഴിഞ്ഞി പുഴയില്‍ വീണ്ടും നീര്‍നായ അക്രമണം. നീര്‍നായയുടെ ആക്രമണത്തില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. നോര്‍ത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീന്‍റെ മകന്‍ മുഹമ്മദ് സിനാന്‍ (12), കൊളോറമ്മല്‍ മുജീബിന്‍റെ മകന്‍ ഷാന്‍ (13) എന്നിവര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. രണ്ടുപേരുടെയും കാലിനാണ് പരിക്ക്. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെയാണ് നീർനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മുമ്പും പുഴയില്‍ നീര്‍നായയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം നിരവധി പേര്‍ക്കാണ് നീര്‍നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണം പുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുവഴിഞ്ഞി പുഴയിലെ നീര്‍നായ്ക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. സാധാരണ നീര്‍നായ്ക്കള്‍ വ്യാപകമായ ആക്രമണം നടത്താറില്ല. ചൂടുകൂടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതും ഇവരെ ആക്രമണകാരികളാക്കുകയാണ്. ആഗസ്റ്റ് മാസം മുതല്‍ ഡിസംബര്‍ മാസം വരെയാണ് നീര്‍നായ്ക്കളുടെ പ്രജനനകാലം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....