റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി. അത്തിക്കയം കുടമുരുട്ടി സ്വദേശി വടക്കേതിൽ വീട്ടില്‍ മാധവന്റെ മകൻ രാജൻ (69) ആണ് ആറ്റിലേക്ക് ചാടിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടന്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്നും പോലീസും ഫയര്‍ ഫോഴ്സും ഇയാളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. പാലത്തില്‍ ഉപേക്ഷിച്ച നിലയില്‍ തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങിയ ബാഗ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ആളിനെ തിരിച്ചറിയാന്‍ സഹായിച്ചത്. നദിയില്‍ ശക്തമായ ഒഴുക്കുള്ളത് തെരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫയർഫോഴ്‌സ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുടുംബപ്രശ്നങ്ങളോ മറ്റ് കാരണങ്ങളോ ആണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിച്ച് വരുന്നതായും റാന്നി പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































