സാമൂഹികപെന്‍ഷനുകള്‍ കൃത്യമായി നല്‍കുന്ന ഏക സര്‍ക്കാരാണ് കേരളത്തിലേത് : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹികപെന്‍ഷനുകള്‍ കൃത്യമായി നല്‍കുന്ന ഇന്ത്യയിലെ ഏക സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണം പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം ഏകദേശം ഒന്‍പതു ലക്ഷം അംഗങ്ങളാണ് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്കും പ്രശ്നങ്ങള്‍ക്കും ആശ്വാസമാണ് ക്ഷേമനിധി ബോര്‍ഡ്. മെച്ചപ്പെട്ട നിലയിലാണ് ഈ മേഖലയുടെ പ്രവര്‍ത്തനമെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ മികച്ച ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമനിധികളുടെ മാതാവാണ് കര്‍ഷത്തൊഴിലാളി ക്ഷേമനിധിയെന്ന് അവാര്‍ഡ് വിതരണം നിര്‍വഹിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു. നവകേരളത്തെ സൃഷ്ടിക്കാന്‍ ക്ഷേമനിധിയിലെ പുതുതലമുറയ്ക്ക് സാധിക്കണം. വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ മികച്ച വരുമാനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാകൗണ്‍സിലര്‍ സിന്ധു അനില്‍, ബോര്‍ഡ് ഡയറക്ടര്‍മാരായ ടി.കെ ജേക്കബ്, വര്‍ഗീസ് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച : പണത്തിനായി ചോദ്യം വിറ്റത് എൻടിഎയിലെ വിഷയ വിദഗ്ദ്ധരെന്ന് സിബിഐ

0
ന്യൂഡൽഹി : നീറ്റ്-യു.ജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ നാഷണൽ...

ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ തിരുത്തുമെന്ന് മന്ത്രി കെ.എ...

0
തിരുവനന്തപുരം: ആദിവാസി ഊരുകളുടെ പേര് മാറ്റി ’ഉന്നതി’ എന്നാക്കിയ നടപടി സർക്കാർ...

രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ പരിയാരം മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്ന്...

0
കണ്ണൂർ: ചെറുപുഴ മീന്തുള്ളിയിൽ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ...

കാവേരി നദീജല വിഷയത്തിൽ നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധിയും തമ്മിൽ...

0
ചെന്നൈ: കാവേരി നദീജലത്തെ ചൊല്ലി തമിഴ്നാട് മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ്...